Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Police Come

Pathanamthitta

അ​വ​ശ​നാ​യ ലോ​റി ഡ്രൈ​വ​ർ​ക്ക് പൊ​ലിസ് രക്ഷ​ക​രാ​യി

തൃ​​​ശൂ​​​ർ: ത​​​മി​​​ഴ്നാ​​​ട്ടി​​​ൽ​​​നി​​​ന്നു സി​​​മെ​​​ന്‍റ് ക​​​യ​​​റ്റി​​​യ ലോ​​​റി​​​യു​​​മാ​​​യി വ​​​രു​​​ന്പോ​​​ൾ നെ​​​ഞ്ചു​​​വേ​​​ദ​​​ന​​​യെ​​​ത്തു​​​ട​​​ർ​​​ന്ന് അ​​​വ​​​ശ​​​നാ​​​യ ഡ്രൈ​​​വ​​​ർ​​​ക്കു ര​​​ക്ഷ​​​ക​​​രാ​​​യി നെ​​​ടു​​​പു​​​ഴ പൊ​​​ലി​​​സ്. തി​​​രു​​​വ​​​ല്ല​​​ക്കാ​​​ര​​​നാ​​​യ ഡ്രൈ​​​വ​​​ർ കു​​​രു​​​വി​​​ള(62)​​​യെ​​​യാ​​​ണു പൊ​​​ലി​​​സ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പു​​​ല​​​ർ​​​ച്ചെ ആ​​​ന​​​ക്ക​​​ല്ലി​​​ൽ​​​വ​​​ച്ചാ​​​ണു സം​​​ഭ​​​വം.

തൃ​​​ശൂ​​​രെ​​​ത്തും​​​മു​​​ന്പേ നെ​​​ഞ്ചു​​​വേ​​​ദ​​​ന തോ​​​ന്നി​​​യെ​​​ങ്കി​​​ലും കു​​​രു​​​വി​​​ള വാ​​​ഹ​​​നം ഓ​​​ടി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ആ​​​ന​​​ക്ക​​​ല്ലി​​​ലെ​​​ത്തി​​​യ​​​പ്പോ​​​ൾ വേ​​​ദ​​​ന സ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ വാ​​​ഹ​​​നം നി​​​ർ​​​ത്തി പു​​​റ​​​ത്തി​​​റ​​​ങ്ങി നെ​​​ഞ്ചു​​​പൊ​​​ത്തി​​​പ്പി​​​ടി​​​ച്ചു റോ​​​ഡി​​​ലി​​​രു​​​ന്നു. നെ​​​ടു​​​പു​​​ഴ പൊ​​​ലി​​​സ് നൈ​​​റ്റ് പ​​​ട്രോ​​​ളിം​​​ഗി​​​നി​​​ടെ അ​​​തു​​​വ​​​ഴി​​​യെ​​​ത്തി​​​യ​​​പ്പോ​​​ൾ കൈ​​​കാ​​​ട്ടി​​​നി​​​ർ​​​ത്തി. ഉ​​​ട​​​ൻ പ​​​ട്രോ​​​ളിം​​​ഗ് വാ​​​ഹ​​​ന​​​ത്തി​​​ൽ​​​ത​​​ന്നെ അ​​​ടു​​​ത്തു​​​ള്ള സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തി​​​ച്ചു.

പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ൽ ഹാ​​​ർ​​​ട്ട് അ​​​റ്റാ​​​ക്കി​​​ന്‍റെ ല​​​ക്ഷ​​​ണം ക​​​ണ്ട​​​തോ​​​ടെ ഡോ​​​ക്ട​​​റു​​​ടെ നി​​​ർ​​​ദേ​​​ശ​​​പ്ര​​​കാ​​​രം ജി​​​ല്ലാ ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കും പി​​​ന്നീ​​​ട് തൃ​​​ശൂ​​​ർ മെ​​​ഡി​​​ക്ക​​​ൽ​​​കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്കും എ​​​ത്തി​​​ച്ചു. തു​​​ട​​​ർ​​​ന്ന് കു​​​രു​​​വി​​​ള​​​യു​​​ടെ തി​​​രു​​​വ​​​ല്ല​​​യി​​​ലു​​​ള്ള വീ​​​ട്ടു​​​കാ​​​രെ വി​​​വ​​​രം അ​​​റി​​​യി​​​ക്കു​​​ക​​​യും അ​​​വ​​​ർ വ​​​ല​​​പ്പാ​​​ട്ടു​​​ള്ള ബ​​​ന്ധു​​​ക്ക​​​ളെ അ​​​റി​​​യി​​​ക്കു​​​ക​​​യും ബ​​​ന്ധു​​​ക്ക​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തു​​​ക​​​യും ചെ​​​യ്തു. കു​​​രു​​​വി​​​ള​​​യെ ഐ​​​സി​​​യു​​​വി​​​ൽ​​​നി​​​ന്ന് ഉ​​​ട​​​ൻ വാ​​​ർ​​​ഡി​​​ലേ​​​ക്കു മാ​​​റ്റു​​​മെ​​​ന്നും സു​​​ഖം പ്രാ​​​പി​​​ച്ചു​​​വ​​​രു​​​ന്ന​​​താ​​​യും ബ​​​ന്ധു​​​ക്ക​​​ൾ അ​​​റി​​​യി​​​ച്ച​​​താ​​​യി പൊ​​​ലി​​​സ് പ​​​റ​​​ഞ്ഞു. എ​​​സ്ഐ എം.​​​പി. സ​​​ന്തോ​​​ഷ്കു​​​മാ​​​ർ, എ​​​സ്‌​​​സി​​​പി​​​ഒ ബി​​​ജീ​​​ന്ദ്ര​​​ൻ, ഹോം ​​​ഗാ​​​ർ​​​ഡ് സു​​​നി​​​ൽ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ ചേ​​​ർ​​​ന്നാ​​​ണു ക​​​രു​​​വി​​​ള​​​യെ ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ എ​​​ത്തി​​​ച്ച​​​ത്.

Latest News

Corehub Up